കാവാലം കേന്ദ്ര സംഗീത നാടക അക്കാദമി സ്ഥാനം രാജിവച്ചു
ദില്ലി: കാവാലം നാരായണപണിക്കര്‍ കേന്ദ്ര സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. അക്കാദമി അംഗത്വവും രാജിവച്ചിട്ടുണ്ട്.
അക്കാദമിയുടെ പേര് സംഗീത നൃത്യഅക്കാദമിയെന്നാക്കി മാറ്റാനും മറ്റു കലകളേക്കാളും നൃത്തത്തിനു പ്രാധാന്യം കൊടുക്കാനുമുള്ള അക്കാദമി ചെയര്‍മാന്‍ സോണാല്‍ മാന്‍സിംഗിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജി.
കാവാലത്തിനൊപ്പം സര്‍ക്കാര്‍ നോമിനികളായ കര്‍ണാടക സംഗീതജ്ഞന്‍ ബാലമുരളീകൃഷ്ണയും സാവിത്രി ഹെസ്നവും തങ്ങളുടെ അംഗത്വം രാജിവച്ചിട്ടുണ്ട്. മൂന്നു പേരുടേയും രാജിക്കത്തുകള്‍ സാംസ്കാരിക മന്ത്രി എസ്. ജയ്പാല്‍ റെഡ്ഢിക്കു സമര്‍പ്പിച്ചു. എന്നാല്‍ മന്ത്രി ഇതുവരെ രാജികള്‍ സ്വീകരിച്ചിട്ടില്ലെന്ന് സാംസ്കാരികവകുപ്പ് അറിയിച്ചു.
പത്മവിഭൂഷന്‍ നേടിയിട്ടുള്ള പ്രശസ്ത ഒഡീസി നര്‍ത്തകിയായ സോണാല്‍ മാന്‍സിംഗിനെ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് അക്കാദമി പ്രസിഡന്റായി നിയമിച്ചത്. ബിജെപിയോട് ചായ്വു കാണിക്കുന്ന സോണാല്‍ മാന്‍സിംഗിന്റൈ രാജി ഇടതുപക്ഷ കക്ഷികളും ആവശ്യപ്പെടുന്നുണ്ട്. അടുത്തിടെ ഇവരുമായുണ്ടായ അഭിപ്രായഭിന്നതയെ തുടര്‍ന്ന് സോണാല്‍ മാന്‍സിംഗ് മുന്‍കയ്യെടുത്തു സ്ഥാപിച്ച കഥക് കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഗണേശ് ഗുന്‍ജാലും രാജി വച്ചിരുന്നു.












Click it and Unblock the Notifications