രാജി വച്ചിട്ടില്ലെന്ന് കാവാലം
തിരുവനന്തപുരം: കേന്ദ്ര സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സ്ഥാനം താന്‍ രാജിവച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്ന കാവാലം നാരായണപ്പണിക്കര്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ടിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രില്‍ 20 ബുധനാഴ്ച കാവാലം ദില്ലിക്ക് തിരിക്കും.
കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പേര് സംഗീത നൃത്യ അക്കാദമിയെന്നാക്കി മാറ്റാനുള്ള അക്കാദമി പ്രസിഡന്റ് സോണല്‍ മാന്‍സിംഗിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് കാവാലം രാജിവച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications