Get Updates
Get notified of breaking news, exclusive insights, and must-see stories!

അനില്‍ ശാസ്ത്രി പഠിപ്പിക്കുന്ന അച്ചടക്കം പാലിക്കില്ല: മുരളീധരന്‍

തൃശൂര്‍: കോണ്‍ഗ്രസ് എംപിയായി താന്‍ 89ല്‍ ലോക്സഭയില്‍ ചെന്നപ്പോള്‍ ജനതാദള്‍ സഹമന്ത്രിയായിരുന്ന അനില്‍ ശാസ്ത്രിയും രാജീവ് ഗാന്ധിയെ കള്ളനെന്നു വിളിച്ച കെ. പി. ഉണ്ണിക്കൃഷ്ണനും പഠിപ്പിക്കുന്ന അച്ചടക്കം പാലിക്കാന്‍ താന്‍ തയ്യാറല്ലെന്ന് കെ.മുരളീധരന്‍. ഐ ഗ്രൂപ്പ് കണ്‍വെന്‍ഷന്‍ സ്വാഗതസംഘരൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സോണിയാഗാന്ധിയുടെ താഴെയുള്ളവരെ ബഹുമാനിക്കേണ്ട കാര്യമില്ല. ശകുനം മുടക്കികളുടെ പ്രസ്താവനകള്‍ ഐ ഗ്രൂപ്പ് അണികളെ ബാധിക്കില്ല. പ്രവര്‍ത്തര്‍ ഇപ്പോള്‍ ഭാരം ഒഴിഞ്ഞ സംതൃപ്തിയിലാണ്.

കെ. കരുണാകരന്‍ മെയ് ഒന്നിനു നടത്തുന്ന പ്രഖ്യാപനം കോണ്‍ഗ്രസുകാരുടെ വികാരമായിരിക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബൂത്ത്തലം മുതല്‍ ഐഗ്രൂപ്പ് പ്രവര്‍ത്തകര്‍ വിജയിച്ചു വരുന്നതിനാണ് ഇപ്പോള്‍ മുന്‍തൂക്കം. മുന്നണി സംവിധാനത്തെക്കുറിച്ച് പിന്നീട് ആലോചിക്കാം.

കരുണാകരനില്ലാത്ത കോണ്‍ഗ്രസിന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കാനാവില്ലെന്ന് തെളിയും. തമിഴ്നാട്ടില്‍ മൂപ്പനാര്‍ തമിഴ് മാനിലാ കോണ്‍ഗ്രസ് ഉണ്ടാക്കിയപ്പോള്‍ പ്രവര്‍ത്തകര്‍ മൂപ്പനാര്‍ക്കൊപ്പമായിരുന്നു. ഇപ്പോള്‍ അവിടെ കോണ്‍ഗ്രസിനെ നയിക്കുന്നത് മൂപ്പനാരുടെ മകനായ ജി. കെ. വാസനാണ്.

കേരളത്തില്‍ പ്രവര്‍ത്തകര്‍ കരുണാകരനൊപ്പമാണെന്ന് മെയ് ഒന്നിനു നടക്കുന്ന കണ്‍വെന്‍ഷനു ശേഷം തെളിയും. ദേശീയ, സംസ്ഥാന രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറ്റിമറിക്കുന്ന ചരിത്രപരമായ സമ്മേളനമായിരിക്കും അത്.

തന്നെ പുറത്താക്കിക്കൊണ്ടുള്ള ഹൈക്കമാന്റിന്റെ അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നു പറഞ്ഞ മുരളീധരന്‍ അഹമ്മദ് പട്ടേലിനെ വീണ്ടും അലുമിനിയം പട്ടേലെന്നു വിശേഷിപ്പിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+