Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി റാലിയില്‍ അഹമ്മദ് പട്ടേല്‍ പങ്കെടുക്കും

കോഴിക്കോട്: കോഴിക്കോട് ഏപ്രില്‍ 19 ചൊവ്വാഴ്ച നടക്കുന്ന കെപിസിസി ഉത്തരമേഖലാ റാലിയില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പങ്കെടുക്കും.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് തുടങ്ങിയ ആറു വടക്കന്‍ ജില്ലകളില്‍ നിന്നായി രണ്ടുലക്ഷത്തോളം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ അവകാശവാദം.

റാലിയെ തുടര്‍ന്ന് കോഴിക്കോട് പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ പൊതുസമ്മേളനം നടക്കും. അഹമ്മദ് പട്ടേലിനു പുറമെ ആന്ധ്ര മുഖ്യമന്ത്രി രാജശേഖര റെഡ്ഢി, എഐസിസി അംഗം അനില്‍ ശാസ്ത്രി, സംസ്ഥാനേതാക്കളായ ഉമ്മന്‍ചാണ്ടി, തെന്നല ബാലകൃഷ്ണപിള്ള, രമേശ് ചെന്നിത്തല എന്നിവരും പൊതുസമ്മേളത്തെ അഭിസംബോധന ചെയ്യും. മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി റാലിയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല.

ഐ ഗ്രൂപ്പ് റാലിക്കു സമാന്തരമായ റാലിയെന്നതിനു പുറമെ ഹൈക്കമാന്റിനോടുള്ള വിധേയത്വം തെളിയിക്കലും കെ.മുരളീധരന്റെ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ തുറന്നുകാണിക്കുകയുമായിരിക്കും റാലിയുടെയും പൊതുസമ്മേളനത്തിന്റെയും ഉദ്ദേശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+