Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിലയില്‍ വനിതാ ഗാര്‍ഡുമാരെ നിയമിക്കാന്‍ നീക്കം

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ വനിതാ ഗാര്‍ഡുമാരെ നിയമിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നു. ബോര്‍ഡിനു കീഴിലുള്ള മറ്റ് എല്ലാ പ്രമുഖ ക്ഷേത്രങ്ങളിലും വനിതാ ഗാര്‍ഡുമാരെ നിയോഗിക്കാനുള്ള തീരുമാനത്തിന്റെ ചുവട് പിടിച്ചാണ് ശബരിമലയിലും ഇത് നടപ്പാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്.

ഹിന്ദുവേദി പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ശബരിമലയില്‍ പാലിക്കേണ്ട ആചാരങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനമാണ് വനിതാ ഗാര്‍ഡുമാരെ നിയമിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി അറിയിച്ചു.

പമ്പാ ഗണപതി ക്ഷേത്രം കഴിഞ്ഞുള്ള ശബരിമലയിലേക്കുള്ള വഴി ശ്രീ അയ്യപ്പന്റെ പൂങ്കാവനമാണ്. ഇവിടേക്ക് 12നും 50നും ഇടക്കുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നാണ് ഹൈന്ദവ സങ്കല്‍പ്പം. ഇതിനെ തകര്‍ക്കാനുള്ള നീക്കത്തെ പ്രക്ഷോഭങ്ങളിലൂടെ എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം. ഗോപാല്‍ പറഞ്ഞു.

പമ്പയില്‍ നിന്നും ശബരിമല വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൂരത്തുള്ള മല നിരകളില്‍ സ്ത്രീ ഭക്തര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് വനിതാ ഗാര്‍ഡുമാരെ നിയമിക്കുന്നതെന്നും മല ചവിട്ടലിനിടെ തളര്‍ച്ചയുണ്ടാകുന്നവരെ സഹായിക്കലാകും വനിതാ ഗാര്‍ഡുമാരുടെ ലക്ഷ്യമെന്നും ബോര്‍ഡ് പ്രസിഡന്റ് ജി. രാമന്‍ നായര്‍ അറിയിച്ചു. ക്ഷേത്രപരിസരത്ത് വനിതാഗാര്‍ഡുമാരെ നിയമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ ഘട്ടത്തില്‍ 15 വനിതാ ഗാര്‍ഡുമാരെ തെരഞ്ഞെടുക്കും. അവരെ ശബരിമല ഉള്‍പ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളില്‍ നിയമിക്കും. സംസ്ഥാന പൊലീസിലെ വനിതാ കോണ്‍സ്റബിള്‍മാരുടെ യോഗ്യതയാണ് ദേവസ്വം ബോര്‍ഡ് വനിതാ ഗാര്‍ഡുമാര്‍ക്കും നിശ്ചയിക്കുകയെന്നും രാമന്‍ നായര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+