ചോദ്യചോര്‍ച്ച: കൂടുതല്‍ ഫയലുകള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണസംഘം പരീക്ഷാഭവനില്‍ റെയ്ഡ് നടത്തി ചോദ്യപേപ്പര്‍ അച്ചടിക്കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പിടിച്ചെടുത്തു.
കരാറുമായി നേരിട്ട് ബന്ധമുള്ള പരീക്ഷാഭവനിലെ ഉന്നതഉദ്യോസസ്ഥരെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് ഐജി മഹേഷ്കുമാര്‍ സിംഗ്ല പറഞ്ഞു.
നേരത്തെ നടത്തിയ റെയ്ഡില്‍ 2001 മുതലുള്ള അച്ചടിക്കരാറുമായി ബന്ധപ്പെട്ട എട്ട് ഫയലുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. 1981 മുതലുള്ള അച്ചടിക്കരാറുമായി ബന്ധപ്പെട്ട രേഖകളാണ് ക്രൈംബ്രാഞ്ച് ഏപ്രില്‍ 18 തിങ്കളാഴ്ച നടത്തിയ റെയ്ഡില്‍ പരിശോധിച്ചത്. എന്നാല്‍ ചോദ്യക്കടലാസ് അച്ചടിക്ക് നല്‍കിയ കരാര്‍ സംബന്ധിച്ച രേഖകളൊന്നും ക്രൈംബ്രാഞ്ച് സംഘത്തിന് കണ്ടെത്താനായില്ല.
അതേ സമയം 1989, 98, 99, 2000 എന്നീ വര്‍ഷങ്ങളില്‍ ചെന്നൈയിലെ വിശ്വനാഥന്‍ പ്രിന്റിംഗ് പ്രസ്സ് ഉടമ വി. സുബ്രഹ്മണ്യം ചോദ്യപേപ്പര്‍ അച്ചടിച്ചതിന്റെ കൂലിയായി പണം കൈപ്പറ്റിയതിന്റെ രേഖകള്‍ പൊലീസ് കണ്ടെത്തി. അച്ചടിക്കരാറുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകള്‍ മണി, കെയര്‍ ഒഫ് പോസ്റ് മാസ്റര്‍, ചിട്ട്പേട്ട്, ചെന്നൈ എന്ന വിലാസത്തിലാണ് നടന്നിരുന്നതെന്ന് രേഖകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.












Click it and Unblock the Notifications