കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍പാപ്പ: ആദ്യവോട്ടെടുപ്പില്‍ തീരുമാനമായില്ല

  • By Staff
Google Oneindia Malayalam News

വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവില്‍ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനായി നടന്ന ആദ്യത്തെ വോട്ടെടുപ്പില്‍ തീരുമാനമായില്ല. പുതിയ മാര്‍പാപ്പയെ ആദ്യത്തെ വോട്ടെടുപ്പില്‍ തിരഞ്ഞെടുക്കാനായില്ലെന്നതിന് സൂചനയായി സിസ്റൈന്‍ ചാപ്പലിന് മുകളിലെ ചിമ്മിനി കുഴലില്‍ നിന്ന് കറുത്ത പുകയുയര്‍ന്നു.

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിന് അന്തിമതീരുമാനമായാല്‍ വെളുത്ത പുകയുയരും. ബുധനാഴ്ച വൈകീട്ടോ വ്യാഴാഴ്ച രാവിലെയോ അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോട്ടെടുപ്പ് ഇനിയും തുടരും.

ഏപ്രില്‍ 18 തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് ആരംഭിച്ചത്. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് ഇരുപതിനായിരത്തോളം പേര്‍ ചാപ്പലിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു.

കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാരില്‍ മൂന്നില്‍ രണ്ടിന്റെ പിന്തമണയുള്ളയാള്‍ക്കു മാത്രമേ പുതിയ മാര്‍പാപ്പയാകാനാവൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X