ജപ്പാനില്‍ ശക്തമായ ഭൂചലനം
ടോക്കിയോ: വടക്കന്‍ ജപ്പാനില്‍ ഏപ്രില്‍ 19 ചൊവ്വാഴ്ച ഭൂകമ്പമാപിനിയില്‍ 6.2 രേഖപ്പെടുത്തിയ ശക്തമായി ഭൂചലനമുണ്ടായി. തലസ്ഥാനഗരമായ ടോക്കിയോക്ക് 600 കിലോമീറ്റര്‍ തെക്കായാണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനം. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
2004 ഒക്ടോബറില്‍ വടക്കന്‍ ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ 40 പേര്‍ മരിക്കുകയും 2,700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭൂകമ്പമാപിനിയില്‍ ഭൂകമ്പത്തിന്റെ ശക്തി അന്ന് 6.8 ആണ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications