എയ്ഡ്സ് വാക്സിന്‍ 5 വര്‍ഷത്തിനകം വിപണിയില്‍
ദില്ലി: എയ്ഡ്സ് വാക്സിന്‍ 10 സന്നദ്ധപ്രവര്‍ത്തകരില്‍ വിജയകരമായി പരീക്ഷിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ എയ്ഡ്സ് വാക്സിന്‍ വിപണിയിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. എന്‍. കെ. ഗാംഗുലി പറഞ്ഞു.
മറ്റ് രാജ്യങ്ങളിലും എയ്ഡ്സ് വാക്സിന്‍ പരീക്ഷണം നടത്തുന്നുണ്ട്. ജര്‍മിനിയിലും ബല്‍ജിയത്തിലും പരീക്ഷണം നടന്നുവരികയാണ്. പൂനയിലെ 10 സന്നദ്ധ പ്രവര്‍ത്തകരിലാണ് വാക്സിന്‍ വിജയകരമായി പരീക്ഷിച്ചത്. അഡിനോ അസോസിയേറ്റഡ് വെക്ടര്‍ ബോണ്‍ വാക്സിന്‍ (എവി) എന്നാണ് വാക്സിന്റെ പേര്.
എയ്ഡ്സ് വാക്സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ 30 സന്നദ്ധപ്രവര്‍ത്തകരെ വരെ ഉള്‍ക്കൊള്ളിക്കും. വാക്സിന്‍ പരീക്ഷിക്കപ്പെട്ടവരുടെ രോഗപ്രതിരോധ ശേഷി പരിശോധിച്ചതിന് ശേഷമായിരിക്കും അടുത്ത ഘട്ടത്തിലേക്ക് കടക്കണോയെന്ന് തീരുമനാനിക്കുിന്നത്. വാക്സിന്‍ പരീക്ഷിക്കപ്പെട്ട ആദ്യത്തെ 10 പേരില്‍ രോഗപ്രതിരോധശേഷി മെച്ചപ്പെട്ടതായി ഗാംഗുലി പറഞ്ഞു.
രണ്ടാമത്തെ എയ്ഡ്സ് വാക്സിനായ എംവിഎയുടെ പരീക്ഷണം ചെന്നൈയില്‍ നടത്തുമെന്ന് ഗാംഗുലി പറഞ്ഞു.












Click it and Unblock the Notifications