കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫുകാന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: പ്രതിരോധ ഇടപാടുകള്‍ സംബന്ധിച്ച ടെഹല്‍കയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കുന്ന ഫുകാന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് നടപ്പുസമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവയ്ക്കും.

അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച് ആറുമാസത്തിനുള്ളില്‍ അവ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവയ്ക്കണമെന്നാണ് ചട്ടമെന്ന് രാജ്യസഭാ അധ്യക്ഷന്‍ ഭൈറോണ്‍സിംഗ് ഷെഖാവത്ത് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായത്.

റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്തു വയ്ക്കാന്‍ തയ്യാറാണെന്ന് താന്‍ സ്പീക്കറോട് വ്യക്തമാക്കിയതായി പാര്‍ലമെന്ററികാര്യമന്ത്രി ഗുലാംനബി ആസാദ് പറഞ്ഞു. കമ്മിഷന്‍ സമര്‍പ്പിച്ചത് ഇടക്കാല റിപ്പോര്‍ട്ട് മാത്രമാണ്. മൂന്ന് ഭാഗങ്ങളുള്ള റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം മാത്രമാണ് സര്‍ക്കാരിന്റെ പക്കലുള്ളത്. അത് മേശപ്പുറത്തുവയ്ക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്.

2004 ഫിബ്രവരിയിലാണ് ഫുകാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവയ്ക്കണമെന്ന് രാജ്യസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X