പ്രതിരോധ ഇടപാട്: സര്‍ക്കാര്‍ പരിശോധിക്കും
ദില്ലി: പ്രതിരോധ ഇടപാടുകള്‍ക്ക് ഒരു ദക്ഷിണാഫ്രിക്കന്‍ ആയുധനിര്‍മാണ കമ്പനി കമ്മിഷന്‍ നല്‍കിയെന്ന മാധ്യമ റിപ്പോര്‍ട്ടുകളെ കുറിച്ച് പരിശോധിക്കുമെന്ന് പ്രതിരോധമന്ത്രി പ്രണബ്മുക്കര്‍ജി രാജ്യസഭയില്‍ അറിയിച്ചു.
പ്രശ്നം പരിശോധിക്കുമെന്ന് നേരത്തെ പ്രതിരോധമന്ത്രി പ്രസ്താവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ആര്‍ജെഡി അംഗം രാംദേവ് ഭണ്ഡാരി നല്‍കിയ നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ ഭൈറോണ്‍സിംഗ് ഷെഖാവത്ത് തള്ളി.
കമ്മിഷന്‍ വാങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ മതിയായ നടപടിയെടുക്കുമെന്ന് പ്രണബ് മുക്കര്‍ജി പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ വിശദമായ നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications