കരുണാകരന് പുത്രാഘാതം: മാര്‍ഗരറ്റ് ആല്‍വ
കോഴിക്കോട്: കെപിസിസിയുടെ ഉത്തരമേഖലാ റാലിയില്‍ കെ. കരുണാകരനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി മാര്‍ഗര്റ് ആല്‍വ ആഞ്ഞടിച്ചു. സംസ്ഥാന നേതാക്കളുടെ പ്രസംഗത്തില്‍ കരുണാകരനെതിരെ കാര്യമായ വിമര്‍ശമുന്നയിക്കാതിരുന്നപ്പോഴാണ് ആല്‍വ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെ കടുത്ത വിമര്‍ശനമഴിച്ചുവിട്ടത്.
കരുണാകരന് പുത്രാഘാതം സംഭവിച്ചിരിക്കുകയാണെന്ന് ആല്‍വ കുറ്റപ്പെടുത്തി. 75 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കരുണാകന്‍ കെപിസിസി റാലിയില്‍ പങ്കെടുക്കാത്തതെന്താണെന്ന് അവര്‍ ചോദിച്ചു.
ചില നേതാക്കളുടെ ധാരണ തങ്ങള്‍ പാര്‍ട്ടിയേക്കാള്‍ വലുതാണെന്നാണ്. അങ്ങനെ ചില നേതാക്കള്‍ പാര്‍ട്ടി വിട്ടുപോയി പുതിയ പാര്‍ട്ടികളുണ്ടാക്കിയിട്ടുണ്ട്. പിന്നീട് അവര്‍ തിരിച്ചുവന്നിട്ടുമുണ്ട്. പുലിയെ പോലെ അലറിക്കൊണ്ടുപോകുന്ന ഇവര്‍ പിന്നീട് എലിയെ പോലെയാണ് തിരിച്ചുവരുന്നത്.
രാജ്യം മുഴുവന്‍ കേരളത്തിലെന്താണ് സംഭവിക്കുന്നതെന്ന് ഉറ്റുനോക്കുകയാണെന്നും ഇവിടെയെന്താണ് നടക്കുന്നതെന്ന ചോദ്യത്തിന് മറുപടിയാണ് ഈ റാലിയെന്നും മാര്‍ഗരറ്റ് ആല്‍വ പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ് റാലിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. റാലിക്ക് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള നേതൃത്വം നല്‍കി.












Click it and Unblock the Notifications