ഇനി അനുരഞ്ജന ശ്രമങ്ങള്‍ക്കില്ല: ആന്റണി
കോഴിക്കോട്: കോണ്‍ഗ്രസില്‍ ഐക്യമുണ്ടാക്കാനുള്ള തന്റെ ശ്രമം വിഫലമായെന്ന് എ. കെ. ആന്റണി. ഇനി അനുരഞ്ജനശ്രമങ്ങള്‍ക്ക് താനില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുകയാണെങ്കില്‍ ഇനിയും ഐക്യത്തിന് ശ്രമിക്കും. പാര്‍ട്ടിയെ പിളര്‍ത്താനും പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാനും ആരെങ്കിലും മുതിരുകയാണെങ്കില്‍ അത് അവരെ സംബന്ധിച്ചിടത്തോളം ആത്മഹത്യപരമായ നീക്കമായിരിക്കും.
എന്നും താന്‍ ഐക്യത്തിനു വേണ്ടിയാണ് ശ്രമിച്ചിട്ടുള്ളതെന്നും പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ടുപോകണമെന്നാണ് തന്റെ ആഗ്രഹമെന്നും സൂചിപ്പിച്ച ആന്റണി കോണ്‍ഗ്രസിലും വെളുത്തു പുക ഉയരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പറഞ്ഞു. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്ന് താന്‍ കരുതുന്നില്ല. കെപിസിസി റാലിയില്‍ താന്‍ പങ്കെടുക്കാത്തതിന്റെ കാരണം എല്ലാവര്‍ക്കും അറിയാം.
ദേശീയതലത്തിലെ സിപിഎമ്മല്ല കേരളത്തിലേതെന്നും ഇവിടെ അവരുമായി സഹകരിക്കുക അസാധ്യമാണെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications