Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിസിനസ് ടു ബിസിനസ് മീറ്റ് കൊച്ചിയില്‍

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാമത് ബിസിനസ് ടു ബിസിനസ് മീറ്റ്(ബിടുബി) സെപ്റ്റംബര്‍ ആറു മുതല്‍ എട്ടുവരെ കൊച്ചിയില്‍ നടക്കും. വ്യവസായമന്ത്രി വി. കെ. ഇബ്രാഹീംകുഞ്ഞ് വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

ഇന്ത്യയിലും വിദേശത്തു നിന്നുമായി 400ളം വില്‍പ്പനക്കാരും ഉപഭോക്താക്കളും ബിടുബി മീറ്റിനെത്തിച്ചേരുമെന്നാണു കരുതുന്നത്. സംസ്ഥാനത്തെ ചെറുകിട വ്യവസായങ്ങള്‍ക്ക് ആഗോളവിപണി കണ്ടെത്തുകയും കൂടുതല്‍ വ്യാപാരസാധ്യതകള്‍ ഉറപ്പുവരുത്തുകയുമാണ് മീറ്റിന്റെ ലക്ഷ്യം.

ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ നിന്നും ഉല്‍പാദന സംസ്ഥാനമെന്ന നിലയിലേക്ക് കേരളത്തെ മാറ്റുകയെന്നതും മീറ്റിന്റെ ലക്ഷ്യമാണ്. കയര്‍, കൈത്തറി, കരകൗശലവസ്തുക്കള്‍, ഖാദി, ആയുര്‍വേദം, മരം, റബ്ബര്‍ തുടങ്ങിയ വ്യവസായങ്ങള്‍ക്കായിരിക്കും ബിടുബി മീറ്റില്‍ പ്രാധാന്യം നല്‍കുക.

2004 ഫിബ്രവരിയില്‍ സംസ്ഥാനത്തു നടത്തിയ ബിടുബി മീറ്റ് വന്‍വിജയമായിരുന്നു. ഈ മീറ്റിനെ തുടര്‍ന്ന് ഉല്‍പന്നങ്ങളെ സംബന്ധിച്ച് 2859ഓളം അന്വേഷണങ്ങള്‍ വന്നു. ഇവയില്‍ 98ഓളം ബിസിനസുകള്‍ ലഭിക്കുകയും ചെയ്തു. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ വര്‍ഷവും ബിടുബി മീറ്റ് നടത്താന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന വ്യവസായ വകുപ്പ്, സംസ്ഥാന വ്യവസായ പ്രൊമോഷന്‍ കൗണ്‍സില്‍, കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍, ഇന്ത്യന്‍ വ്യവസായ കോണ്‍ഫെഡറേഷന്‍ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് ബിടുബി മീറ്റ് നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+