ശബരിമല കര്‍മപദ്ധതി തയ്യാറായി: മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വികസനത്തിനുള്ള ആദ്യഘട്ട കര്‍മപദ്ധതി തയ്യാറായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ഇതിനായി സംസ്ഥാന തലത്തില്‍ രണ്ടു കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള നടപടികളെ കുറിച്ച് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തും- മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ 20 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സുനാമി ദുരിതാശ്വാസത്തിനായുള്ള എഡിബി ഫണ്ട് ലഭിച്ചിട്ടുണ്ട്. സുനാമിയുടെ പേരിലുള്ള പിരിവ് നിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുനാമി ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള തുക മറ്റ് ആവശ്യങ്ങള്‍ക്കായി ചെലവഴിക്കില്ല.
വാറ്റ് പ്രശ്നത്തില്‍ സര്‍ക്കാര്‍ നല്‍കിയ എല്ലാ ഉറപ്പുകളും പാലിക്കും. മണ്ണടിയില്‍ വേലുത്തമ്പി ദളവുയടെ പ്രതിമ സ്ഥാപിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വയലാര്‍ രാമവര്‍മ ട്രസ്റിന് എല്ലാ വര്‍ഷവും സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications