കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നിന്നും ആഴ്ചയില്‍ 31 വിമാനങ്ങള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും ഏപ്രില്‍ 29 മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 31 വിമാനങ്ങള്‍ ആഴ്ചയില്‍ സര്‍വീസ് നടത്തും.

31 വിമാനങ്ങളില്‍ 14 വിമാനങ്ങള്‍ കോഴിക്കോട് നിന്നും 11 വിമാനങ്ങള്‍ കൊച്ചിയില്‍ നിന്നും ഏഴ് വിമാനങ്ങള്‍ തിരുവനന്തപുരത്തു നിന്നും ആയിരിക്കും. ആദ്യഘട്ടത്തില്‍ രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫിലേക്ക് ആഴ്ചയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 43 പ്രതിവാര വിമാന സര്‍വീസുകള്‍ നടത്തുന്നതിന്റെ ഭാഗമായാണ് ഇത്. 180 സീറ്റുകളുള്ള വിമാനങ്ങളായിരിക്കും സര്‍വീസ് നടത്തുന്നത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ചൊവ്വ, ശനി, ഞായര്‍ ദിവസങ്ങളിലാണ് പ്രതിവാര സര്‍വീസുകള്‍ നടത്തുന്നത്. ദുബായിയില്‍ നിന്നും കോഴിക്കോട് വഴിയുള്ള വിമാനം ചൊവ്വാഴ്ച രാവിലെ 7.55ന് തിരുവനന്തപുരത്തെത്തും. 8.40ന് വിമാനം തിരുവനന്തപുരത്തു നിന്ന് ദുബായിലേക്കും മസ്കറ്റിലേക്കും തിരിക്കും.

അബുദാബിയില്‍ നിന്നും മസ്കറ്റ് വഴിയുള്ള വിമാനം ചൊവ്വാഴ്ച വൈകീട്ട് 6.35ന് തിരുവനന്തപുരത്തെത്തും. 7.50ന് വിമാനം കോഴിക്കോട് വഴി ദുബായിലേക്ക് തിരിക്കും.

ദുബായില്‍ നിന്നും കോഴിക്കോട് വഴിയുള്ള വിമാനം എല്ലാ വെള്ളിയാഴ്ചയും രാവിലെ 7.55ന് തിരുവനന്തപുരത്തെത്തും. 8.40ന് വിമാനം അബുദാബിയിലേക്കും മസ്കറ്റിലേക്കും തിരിക്കും. ഞായറാഴ്ചകളില്‍ ദുബായില്‍ നിന്നും കൊച്ചി വഴിയുള്ള വിമാനം വൈകീട്ട് 7.05ന് തിരുവനന്തപുരത്തെത്തും. 7.50ന് ഇത് കൊച്ചി വഴി ദുബായിലേക്ക് തിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X