പാര്‍ട്ടിയെ വര്‍ഗീയവത്കരിക്കുന്നു: കരുണാകരന്‍
ദില്ലി: മെയ് ഒന്നിന് തൃശൂരില്‍ കണ്‍വെന്‍ഷന്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണെന്ന് കെ. കരുണാകരന്‍ പറഞ്ഞു.
ശക്തിപ്പെട്ട കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിക്കും മറ്റും സ്ഥാനമുണ്ടാവില്ലെന്നും കരുണാകരന്‍ വ്യക്തമാക്കി. ഏപ്രില്‍ 20 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് പുത്രാഘാതമേറ്റിരിക്കുകയാണെന്ന മാര്‍ഗരറ്റ് ആല്‍വയുടെ പ്രസ്താവന ഒരു എഐസിസി അംഗത്തിന് യോജിച്ചതല്ല. പാര്‍മെന്റില്‍ വച്ച് അഹമ്മദ് പട്ടേലിനെ കണ്ടെങ്കിലും അദ്ദേഹവുമായി സംസാരിച്ചില്ലെന്ന് കരുണാകരന്‍ പറഞ്ഞു. അതേ സമയം ഇപ്പോഴും അനുഞ്ജനത്തിന് സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസിനെ വര്‍ഗീയവത്കരിക്കുകയാണെന്ന് കരുണാകരന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications