കെപിസിസിയുടെ ദണ്ഡി അനുസ്മരണ യാത്ര ആരംഭിച്ചു
കോഴിക്കോട്: കെപിസിസി നടത്തുന്ന ദണ്ഡി അനുസ്മരണയാത്ര ആരംഭിച്ചു. ഏപ്രില്‍ 20 ബുധനാഴ്ച രാവിലെ കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്കാരംഭിച്ച യാത്ര മുന്‍മുഖ്യമന്ത്രി എ. കെ. ആന്റണി ഉദ്ഘാടനം ചെയ്തു.
ജാഥ നയിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പതാക കൈമാറി. കൊടിക്കുന്നില്‍ സുരേഷ്, എം. എം. ഹസന്‍, കെ. കെ. രാമചന്ദ്രന്‍, കെ. പി. അനില്‍ കുമാര്‍, ഷാനിമോല്‍ ഉസ്മാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഏപ്രില്‍ 25ന് പയ്യന്നൂരില്‍ ദണ്ഡി അനുസ്മരണയാത്ര സമാപിക്കും.












Click it and Unblock the Notifications