സര്‍ക്കാര്‍ കുരുമുളക് സംഭരണം നിര്‍ത്തി
തിരുവനന്തപുരം: മാര്‍ക്കറ്റ് ഫെഡ് വഴി കര്‍ഷകരില്‍ നിന്നുള്ള കുരുമുളക് സംഭരണം നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. ഏപ്രില്‍ 15 വരെ കര്‍ഷകരില്‍ നിന്നും കുരുമുളക് സംഭരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
സഹകരണസംഘങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ആറു കോടി രൂപ മാര്‍ക്കറ്റ് ഫെഡിന് നല്‍കാന്‍ യോഗം തീരുമാനിച്ചു. മാര്‍ക്കറ്റ് ഫെഡ് ചെയര്‍മാന്‍ പി. പി. തങ്കച്ചന്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications