കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ പോപ്പിനോട് കേരളത്തിനു കടപ്പാട്

  • By Staff
Google Oneindia Malayalam News

ദില്ലി: പുതിയ മാര്‍പാപ്പയായ ജോസഫ് റാറ്റ്സിങ്ങറോട് ആലപ്പുഴ ചുങ്കത്തുകാര്‍ക്ക് ഒരു കടപ്പാടുണ്ട്. ചുങ്കത്തെ സെന്റ് മേരീസ് മലങ്കര പള്ളി പണി തീര്‍ക്കാന്‍ സഹായിച്ചത് ജോസഫ് റാറ്റ്സിംഗറാണ്.

ആലപ്പുഴ ചുങ്കത്ത് പള്ളി പണിയാന്‍ റാറ്റ്സിംഗര്‍ നല്‍കിയ സഹായത്തെ കുറിച്ച് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ഡയറക്ടര്‍ എബ്രഹാം കാക്കനാട്ട് പറഞ്ഞു. 1970ല്‍ പള്ളി പണിയാന്‍ വേണ്ട പണം തികയാതായപ്പോള്‍ എബ്രഹാം കാക്കനാട് ഇന്ത്യയിലും വിദേശത്തുമുള്ള തന്റെ സുഹൃത്തുക്കളോട് സഹായമഭ്യാര്‍ത്ഥിച്ചിരുന്നു. അപ്പോള്‍ ജര്‍മനിയിലെ ജോണ്‍ മദായ് എന്നയാളാണ് എബ്രഹാമിനോട് റാറ്റ്സിംഗറെ പറ്റി പറഞ്ഞത്. റാറ്റ്സിംഗര്‍ പുരോഹിതനായപ്പോള്‍ മുതല്‍ അദ്ദേഹവുമായി സൗഹൃദം പുലര്‍ത്തിവന്നിരുന്നാളാണ് ജോണ്‍ മദായ്. കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ മ്യൂണിച്ചിലെ ആര്‍ച്ച് ബിഷപ്പാകാന്‍ പോകുന്നയാളാണ് റാറ്റ്സിംഗറെന്നും അദ്ദേഹത്തിന് ഇക്കാര്യത്തില്‍ സഹായിക്കാനാകുമെന്നുമാണ് ജോണ്‍ പറഞ്ഞത്.

ഇതേത്തുടര്‍ന്ന് പള്ളി പണിയാനാവശ്യമായ സഹായമഭ്യര്‍ത്ഥിച്ച് റാറ്റ്സിംഗര്‍ക്ക് എബ്രഹാം കാക്കനാട് കത്തയച്ചു. കുറച്ചാഴ്ചകള്‍ക്കുള്ളില്‍ പള്ളി പണിയാനായി 13,360 ഡോളര്‍ റാറ്റ്സിംഗര്‍ അയക്കുകയും ചെയ്തതായി എബ്രഹാം കാക്കനാട് പറഞ്ഞു. ഇന്ത്യയിലെ കത്തോലിക്കാ സഭകളുടെ നല്ലാൈരു സുഹൃത്തായിരിക്കും മാര്‍പാപ്പയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X