Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂരങ്ങളുടെ പൂരത്തിന് തുടക്കമായി

തൃശൂര്‍: ഏപ്രില്‍ 20 ബുധനാഴ്ച വെളുപ്പിന് വടക്കുന്നാഥന്റെ ആചാരവെടി മുഴങ്ങിയതോടെ പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തുടക്കമായി. ദൃശ്യവിസ്മയങ്ങളുടെ വിരുന്നില്‍ പങ്കാളികളാകാന്‍ പതിനായിരങ്ങളാണ് വടക്കുന്നാഥന്റെ തിരുസന്നിധിയിലേക്ക് ഒഴുകിയെത്തുന്നത്. പുലര്‍ച്ചെ കണിമംഗലം ശാസ്താവ് എഴുന്നള്ളിയതിനു പിന്നാലെ വിവിധ ദേശങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളും വടക്കുന്നാഥന്റെ തിരുസന്നിധിയിലെത്തിക്കഴിഞ്ഞു.

11.30ന് അന്നമനട പരമേശ്വരമാരാര്‍ പ്രമാണിയായി പഞ്ചവാദ്യം മുഴങ്ങും. അതോടെ മഠത്തില്‍ വരവിന് ആരംഭമാകും. 1.15ന് എഴുന്നള്ളത്ത് സ്വരാജ്റൗണ്ടിലെത്തുന്നതോടെ അകമ്പടി ആനകള്‍ ഏഴാകും. 2.45ന് പഞ്ചവാദ്യം നായ്ക്കനാലില്‍ കലാശിക്കും. 3ന് മട്ടന്നൂരും സംഘവും പാണ്ടിമേളത്തിന് തുടക്കമിടും. എഴുന്നള്ളത്ത് തേക്കിന്‍കാട്ടിലേക്ക് പ്രവേശിക്കും. 15 ആനകളായ് വന്ന് എഴുന്നള്ളത്ത് ശ്രീമൂലസ്ഥാനത്ത് കലാശിക്കും.

12.30നാണ് പാറമേക്കാവിന്റെ പുറപ്പാട്. ഗുരുവായൂര്‍ പത്മനാഭന്‍ തിടമ്പേറ്റും. ചെമ്പടയുമായി പെരുവനം കുട്ടന്‍മാരാരും സംഘവും നിരക്കുമ്പോള്‍ ചെറിയ കുടമാറ്റം നടത്തും. തുടര്‍ന്ന് മേളം അകമ്പടിയായി എഴുന്നള്ളത്ത് വടക്കുന്നാഥ സന്നിധിയിലേക്ക് പ്രവേശിക്കും. 2ന് ഇലഞ്ഞിയുടെ ചുവട്ടില്‍ മേളം ആരംഭിക്കുകയായി. 4.30ന് മേളം കലാശിക്കുന്നതോടെ തെക്കോട്ടിറക്കത്തിന് സമയമാകും.

തുടര്‍ന്നാണ് ഉത്സവപ്രേമികളുടെ കണ്ണും മനവും നിറയ്കകുന്ന കുടമാറ്റം. രാത്രി 11.30 തിരുമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ എഴുന്നള്ളിപ്പിനെത്തും. എഴുന്നള്ളിപ്പിനു ശേഷം പുലര്‍ച്ചെ മൂന്നുമണിയോടെ ആകാശത്ത് വര്‍ണവിസ്മയങ്ങള്‍ തീര്‍ക്കുന്ന വെടിക്കെട്ടു നടക്കും.

ഏപ്രില്‍ 21 വ്യാഴാഴ്ച ദേശക്കാരുടെ പൂരമാണ്. ചെറുപൂരങ്ങളെ തുടര്‍ന്ന് ഉച്ചക്ക് 12.30ടെ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഈയാണ്ടിലെ പൂരത്തിനു സമാപനമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+