സുനാമി ഫണ്ട് പിരിവ് നിര്‍ത്തിയതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സുനാമി ദുരിതാശ്വാസ ഫണ്ട് പിരിവ് നിര്‍ത്തിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
സുനാമിയുടെ പേരില്‍ പിരിച്ച തുക സംഘടനകള്‍ ഒന്നുകില്‍ സര്‍ക്കാരിന് നല്‍കണം. അല്ലെങ്കില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കണം. സുനാമിയുടെ പേരില്‍ ഇനി ആരും പിരിവ് നടത്താന്‍ പാടില്ല. ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സുനാമി ദിരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പിരിച്ചെടുത്ത തുക സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കില്ലെന്നും വ്യക്തമായ കണക്കുകള്‍ സൂക്ഷിച്ചാണ് തുക ചെലവാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുനാമി ദുരിതശ്വാസത്തിനായി എഷ്യന്‍ വികസന ബാങ്ക് നല്‍കുന്ന ധനസഹായം അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications