Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസിന് സ്വന്തം ശക്തിയില്‍ വിശ്വാസമില്ല: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സിപിഎമ്മിനും പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും സ്വന്തം ശക്തിയില്‍ വിശ്വാസമില്ലാത്തതിനാലാണ് കെ.കരുണാകരനുമായി കൂട്ടുകൂടാന്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

മന്ത്രിസഭാതീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നയം വ്യക്തമാക്കിയാല്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിനെ ഇടതുമുന്നണിയിലെടുക്കുന്നതിനെ പറ്റി ചര്‍ച്ച ചെയ്യുമെന്ന അച്യുതാനന്ദന്റെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

കോണ്‍ഗ്രസ് ഏറ്റവും ദുര്‍ബലമായ ഘട്ടത്തിലാണെന്നും യുഡിഎഫ് ബലഹീനമാണെന്നും വി. എസ് പറയുന്നു. എന്നിട്ടും അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയവരെ ഒപ്പം നിര്‍ത്തുമെന്ന് പറയുന്നത് സ്വന്തം ശക്തിയില്‍ വിശ്വാസമില്ലാത്തതിനാലാണ്. കരുണാകരനെതിരെ വി. എസ് സുപ്രിം കോടതിയില്‍ പമോയില്‍ കേസുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിച്ച ശേഷമാകണം അദ്ദേഹത്തെ ഒപ്പം നിര്‍ത്തേണ്ടത്.

പാമോയില്‍ ഇടപാടില്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടായിട്ടില്ലെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കരുണാകരനെതിരായ കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ എം. വി. രാഘവനേയും കെ. ആര്‍. ഗൗരിയമ്മയേയും യുഡിഎഫിലെടുത്തത് അവര്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി പ്രവര്‍ത്തനം ആരംഭിച്ച ശേഷമാണ്.ഒരു പാര്‍ട്ടിയില്‍ നിന്ന് അച്ചടക്കലംഘനത്തിന്റെ പേരില്‍ പുറത്താക്കിയ ഒരാളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നത് ധാര്‍മികതയ്ക്ക് ചേര്‍ന്നതാണോ എന്നത് വി. എസ് ചിന്തിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമിക്കും. വെട്ടിനിരത്തല്‍ കോണ്‍ഗ്രസിന്റെ നയമല്ല. ചര്‍ച്ചകളിലൂടെ പരിഹാരത്തിന് ശ്രമിക്കുമ്പോഴും പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടിയില്‍ അച്ചടക്കം വേണം. ഹൈക്കമാന്റ് തീരുമാനം എല്ലാവരും അംഗീകരിക്കണം. ആരും പാര്‍ട്ടിക്ക് അതീതരല്ല. എല്ലാവരും പാര്‍ട്ടിക്ക് വിധേയരാണ്.

മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത് പാര്‍ട്ടി അച്ചടക്ക ലംഘനമല്ല. എന്നാല്‍ ഹൈക്കമാന്റ് തീരുമാനങ്ങളെ ധിക്കരിക്കുന്നത് അച്ചടക്ക ലംഘനമാണ്.

ദണ്ഡി അനുസ്മരണ റാലികളില്‍ പങ്കെടുക്കാത്ത എ.കെ.ആന്റണി അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും കെപിസിസി സംഘടിപ്പിക്കുന്ന ദണ്ഡി സ്മൃതിയാത്രയില്‍ ആന്റണി പങ്കെടുക്കുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+