കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഡോക്ടര്‍ക്ക് യുഎസ്സില്‍ തടവുശിക്ഷ

  • By Staff
Google Oneindia Malayalam News

വാഷിങ്ടണ്‍: ആള്‍മാറാട്ടം നടത്തിയതിനും തെറ്റായ രേഖകള്‍ വഴി ആനുകൂല്യങ്ങള്‍ നേടിയതിനും ഇന്ത്യന്‍ ഡോക്ടറെ അമേരിക്കയിലെ ബോസ്റണിലെ ജില്ലാ കോടതി ഒരു വര്‍ഷത്തെ തടവിനു വിധിച്ചു. 1980ല്‍ വിദ്യാര്‍ത്ഥി വിസയില്‍ അമേരിക്കയിലെത്തിയ അര്‍ജീത് കുമാര്‍ ചൗധരിയെയാണ് അമേരിക്കന്‍ കോടതി തടവിനു വിധിച്ചത്.

അമേരിക്കയില്‍ രണ്ടു വര്‍ഷം പഠിച്ച അര്‍ജീതിന്റെ വിസയുടെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് സ്റീഫന്‍ വാല്‍ഡസ് എന്ന പേരു സ്വീകരിച്ച് അതേ പേരിലുള്ള ഒരാളുടെ സെക്യൂരിറ്റി നമ്പറും ഉപയോഗിച്ച് അര്‍ജീത് യുഎസ് പൗരനുള്ള ആനുകൂല്യങ്ങള്‍ പറ്റിയെന്നാണ് കേസ്. ടഫ്റ്റ്സ് മെഡിക്കല്‍ സ്കൂളില്‍ തെറ്റായ രേഖകളുപയോഗിച്ചാണ് അര്‍ജിത് പ്രവേശനം നേടിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പും അമേരിക്കന്‍ പൗരത്വമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പും അര്‍ജിത് നേടിയിരുന്നു.

അമേരിക്കയിലെ കുട്ടികള്‍ക്കുള്ള സഹായം തട്ടിയെടുത്ത അര്‍ജിത്തിന്റെ നടപടി ഗുരുതരമായ തെറ്റാണെന്നും അതുകൊണ്ട് ഇയാളെ ഒരു വര്‍ഷത്തെ തടവിനു വിധിക്കുകയാണെന്നും വിധി പ്രസ്താവിച്ച ജഡ്ജി തോമസ് ടോറോ പറഞ്ഞു. തടവില്‍ നിന്നു മോചിതനായാല്‍ അര്‍ജീതിനെ ഇന്ത്യയിലേക്കു നാടു കടത്തുമെന്നും ജഡ്ജി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X