കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാറ്റ്സിങ്ങര്‍ പുതിയ മാര്‍പാപ്പ

  • By Staff
Google Oneindia Malayalam News

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ജര്‍മന്‍ കര്‍ദിനാള്‍ ജോസഫ് റാറ്റ്സിങ്ങര്‍ (78) തിരഞ്ഞെടുക്കപ്പെട്ടു.

കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവില്‍ നടന്ന വോട്ടെടുപ്പിലാണ് റാറ്റ്സിങ്ങര്‍ ജോണ്‍പോള്‍ രണ്ടാമന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത്. ബനഡിക്ട് പതിനാറാമന്‍ എന്ന പേരിലായിരിക്കും പുതിയ മാര്‍പാപ്പ അറിയപ്പെടുക.

മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടാന്‍ ഏറ്റവും സാധ്യത കല്പിക്കപ്പെട്ട കര്‍ദിനാളായിരുന്നു റാറ്റ്സിങ്ങര്‍. 115 കര്‍ദിനാള്‍മാര്‍ പങ്കെടുത്ത കോണ്‍ക്ലേവില്‍ നാലാമത്തെ വോട്ടെടുപ്പിലാണ് റാറ്റ്സിങ്ങറെ പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുത്തത്.

തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇറ്റലിക്ക് പുറത്തു നിന്ന് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നത്. കോണ്‍ക്ലേവിന്റെ രണ്ടാം ദിവസമായ ഏപ്രില്‍ 19 ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.34നാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കപ്പെട്ടതിന്റെ അറിയിപ്പായി സിസ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്നും വെളുത്ത പുകയുയര്‍ന്നത്. പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നതില്‍ പരാജയപ്പെട്ട ആദ്യത്തെ മൂന്ന് വോട്ടെടുപ്പുകള്‍ക്കു ശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് നാലാമത്തെ വോട്ടെടുപ്പില്‍ റാറ്റ്സിങ്ങര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടയുടന്‍ റാറ്റ്സിങ്ങര്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ വിശ്വാസികളെ ആശീര്‍വദിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X