രണ്ടാമത്തെ ശ്രീനഗര്‍-മുസാഫറബാദ് ബസ് യാത്ര തിരിച്ചു
ശ്രീനഗര്‍: കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കിടയില്‍ രണ്ടാമത്തെ ശ്രീനഗര്‍-മുസാഫറബാദ് ബസ് നിയന്ത്രണരേഖയിലെ കമാല്‍ പോസ്റിലേക്ക് യാത്ര തിരിച്ചു. ബസ്സില്‍ 28 യാത്രക്കാരാണുള്ളത്.
ഏപ്രില്‍ ഏഴിന് ആദ്യത്തെ ശ്രീനഗര്‍-മുസാഫറബാദ് ബസ് യാത്ര പുറപ്പെട്ടപ്പോഴുണ്ടായിരുന്ന ആഘോഷപ്രതീതിയില്ലാതെയാണ് ഏപ്രില്‍ 21 ചൊവ്വാഴ്ച രണ്ടാമത്തെ ബസ് ശ്രീനഗറില്‍ നിന്ന് പുറപ്പെട്ടത്. ആദ്യത്തെ ശ്രീനഗര്‍-മുസാഫറബാദ് ബസ് യാത്ര ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗായിരുന്നു.
ശ്രീനഗറില്‍ നിന്നു യാത്ര തിരിച്ച 19 യാത്രക്കാരില്‍ 11 പേര്‍ പാക് അധീന കശ്മീരില്‍ താമസിക്കുന്നവരാണ്. ബാരാമുള്ള ജില്ലയില്‍ നിന്നുള്ളവരാണ് മറ്റ് ഒമ്പത് യാത്രക്കാര്‍.
തിങ്കളാഴ്ച രാത്രി യാത്രക്കാര്‍ക്ക് താമസമൊരുക്കിയിരുന്ന സ്ഥലത്ത് കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.












Click it and Unblock the Notifications