ലാലുവിന്റെ കാര്‍ ആക്രമിച്ചു
സമാലയ: കേന്ദ്ര റെയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവിന്റെ കാര്‍ ബജ്രംഗ്ദള്‍-ബിജെപി പ്രവര്‍ത്തകരെന്ന് കരുതപ്പെടുന്ന ഒരു സംഘം പേര്‍ ആക്രമിച്ചു.
ഏപ്രില്‍ 21 ഞായറാഴ്ച സബര്‍മതി എക്സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായ സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം പരിക്കേറ്റ യാത്രക്കാരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലേക്ക് പോവുമ്പോഴാണ് ലാലുവിനെതിരെ ആക്രമണമുണ്ടായത്.
അക്രമികള്‍ തന്റെ കാര്‍ കത്തിക്കാന്‍ ശ്രമിച്ചുവെന്ന് ലാലുപ്രസാദ് യാദവ് വാര്‍ത്താലേഖകരോട് പറഞ്ഞു. തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമാേേഡിക്ക് പങ്കുണ്ടെന്നും മോഡി സര്‍ക്കാരിനെ പിരിച്ചുവിട്ട് ഗുജറാത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ലാലു പറഞ്ഞു.
പൊലീസിനും അധികാരികള്‍ക്കും അക്രമം തടയാനായില്ല. തനിക്കെതിരായ ആക്രമണം ആസൂത്രണം ചെയ്തത് മോഡിയാണ്. തന്നെ ആക്രമിക്കാന്‍ ഒരു അവസരം നോക്കിനില്‍ക്കുകയായിരുന്നു മോഡി-- ലാലു പറഞ്ഞു.












Click it and Unblock the Notifications