പുതിയ മാര്‍പാപ്പയ്ക്കെതിരെ ആര്‍എസ്എസ്
ദില്ലി: പുതിയ മാര്‍പാപ്പ ജോസഫ് റാറ്റ്സിംഗര്‍ക്ക് മറ്റു മതങ്ങളോട് ബഹുമാനമില്ലെന്ന് ആര്‍എസ്എസ് നേതാവ് കെ. എസ് സുദര്‍ശന്‍. കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തിയാണ് റാറ്റ്സിംഗറെന്നും സുദര്‍ശന്‍ കുറ്റപ്പെടുത്തി.
റോമന്‍ കത്തോലിക്കാ മതമൊഴികെ മറ്റൊരു മതത്തേയും കണക്കിലെടുക്കാത്തയാളാണ് പുതിയ മാര്‍പാപ്പ. 2000ല്‍ നടന്ന മിലേനിയം സമാധാനസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഒന്നില്‍ കൂടുതല്‍ മതങ്ങളെ അംഗീകരിക്കാത്ത ചുരുക്കം ചില മതനേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.
ക്രിസ്തു മാത്രമാണ് ദൈവപുത്രനെന്ന് അംഗീകരിക്കാത്തതു കാരണം ക്രൈസ്തവരൊഴികെയുള്ള മറ്റു മതവിഭാഗങ്ങള്‍ക്ക് മോക്ഷം കിട്ടില്ലെന്നും റാറ്റ്സിംഗര്‍ പറഞ്ഞു. പോപ്പിനെ നേതാവായി അംഗീകരിക്കാത്ത മറ്റു മതങ്ങള്‍ക്ക് പല കുറവുകളുണ്ടെന്നും പുതിയ മാര്‍പാപ്പ പറഞ്ഞതായി സുദര്‍ശന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications