കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലുവിനെതിരെ അക്രമം: പാര്‍ലമെന്റ് സ്തംഭിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: സബര്‍മതി എക്സ്പ്രസ് അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവിനു നേരെ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ച് ആര്‍ജെഡി പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഏപ്രില്‍ 21 വ്യാഴാഴ്ചത്തേക്കു പിരിഞ്ഞു.

സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ലാലുവിനു നേരെ അക്രമമഴിച്ചു വിട്ടതില്‍ രാജ്യസഭയില്‍ ആര്‍ജെഡി അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തുകയായിരുന്നു. തീവണ്ടിയപകടവുമായി ബന്ധപ്പെട്ട് സാമാലിയയിലെത്തിയ ലാലുവിനും നേരെ നടന്ന ആക്രമത്തിനു പിന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്നാരോപിച്ചാണ് ആര്‍ജെഡി അംഗങ്ങള്‍ സഭയില്‍ ബഹളമുണ്ടാക്കിയത്. ഇവരെ കോണ്‍ഗ്രസ് അംഗങ്ങളും പിന്‍തുണച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് അംഗം സന്തോഷ് ബാഗ്രോഡി ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് ഉച്ചഭക്ഷത്തിനു ശേഷം ചേര്‍ന്ന സഭ ആദ്യം 30 മിനിട്ട് നിറുത്തിവച്ചു. വീണ്ടു സഭ ചേര്‍ന്നപ്പോളും ആര്‍ജെഡി അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നപ്പോള്‍ തിങ്കളാഴ്ച വരെ സഭ പിരിച്ചുവിടുന്നതായി ഉപാധ്യക്ഷന്‍ ആര്‍. റഹ്മാന്‍ ഖാന്‍ അറിയിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X