ക്ഷേത്രഭരണം: ഹൈക്കോടതി വിധി സുപ്രിം കോടതി ശരിവച്ചു
ദില്ലി: ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതില്‍ നിന്നും മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. ഈ കേസില്‍ 199ലെ കേരള ഹൈക്കോടതിയുടെ വിധി സുപ്രിം കോടതി ശരിവച്ചു.
കേരള ക്ഷേത്ര സംരക്ഷണ പ്രസിഡന്റ് എം. ജി. ഗോപാലകൃഷ്ണന്‍ നായരും വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. മാര്‍ക്സിസ്റ് തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്ന, മതവിശ്വാസമില്ലാത്ത എല്‍ഡിഎഫ് മന്ത്രിമാരെ ദേവസ്വം ബോര്‍ഡിന്റെ മാനേജിംഗ് കമ്മിറ്റിയിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നതിന് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഇരുവരും ഹര്‍ജികള്‍ നല്‍കിയത്.
ക്ഷേത്രങ്ങളുടെ ഭരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്നും ക്ഷേത്രത്തിന്റെ നടത്തിപ്പ് പ്രാഥമികമായി ഒരു മതേതര പ്രവര്‍ത്തനമാണെന്നും ജസ്റിസുമാരായ എച്ച്. കെ. സേമ, എസ്. ബി. സിഹ്ന എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഒരു ഹിന്ദുവിന് തന്റെ വിശ്വാസരീതി തിരഞ്ഞെടുക്കാന്‍ സ്വാതന്ത്യ്രമുണ്ടെന്നും മതാചാരങ്ങള്‍ അനുഷ്ഠിക്കാത്തവരെയും ഹിന്ദുവായി പരിഗണിക്കാവുന്നതാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.












Click it and Unblock the Notifications