ഗുജറാത്തില്‍ തീവണ്ടിയപകടം: 20 മരണം
വഡോധര: ഗുജറാത്തില്‍ സബര്‍മതി എക്സ്പ്രസ് ചരക്കുതീവണ്ടിയുമായി കൂട്ടിയിടിച്ച് ഒട്ടേറെ പേര്‍ മരിച്ചു. ഇരുപത് പേര്‍ മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാവുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
വഡോധര ജില്ലയിലെ സവാലിയില്‍ വച്ച് ഏപ്രില്‍ 21 വ്യാഴാഴ്ച പുലര്‍ച്ചെ 3.10നാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ സബര്‍മതി എശ്സ്പ്രസിന്റെ ഏഴ് ബോഗികള്‍ പാളം തെറ്റി.
17 മൃതദേഹങ്ങള്‍ അപകടസ്ഥലത്തു നിന്ന് ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ അമ്പതോളം പേര്‍ക്ക് പ്രാഥമികശുശ്രൂഷ നല്‍കി. രണ്ട് തീവണ്ടിയുടെയും ഡ്രെവര്‍മാര്‍ അപകടത്തില്‍ മരിച്ചു.
നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്തതായി അപകടസ്ഥസലം സന്ദര്‍ശിച്ച റെയില്‍വെമന്ത്രി ലാലുപ്രസാദ് യാദവ് പറഞ്ഞു.












Click it and Unblock the Notifications