പിളര്‍പ്പ് ഭീഷണിയല്ല: എ. സി. ജോസ്
കൊച്ചി: കോണ്‍ഗ്രസില്‍ ഇനി പിളര്‍പ്പുണ്ടായാലും അതിനെ ഭയക്കുന്നില്ലെന്നും സ്ഥാനങ്ങള്‍ കിട്ടാത്തവരും സ്ഥാനമോഹികളും മാത്രമായിരിക്കും ഇനി പാര്‍ട്ടിയില്‍ നിന്ന് പോകുന്നതെന്നും കെപിസിസി വൈസ് പ്രസിഡന്റ് എ. സി. ജോസ് പറഞ്ഞു.
ഏപ്രില്‍ 21 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എ. സി. ജോസ്. കോണ്‍ഗ്രസിലെ മുഴുവന്‍ പ്രവര്‍ത്തകരും കെപിസിസിയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ് കഴിഞ്ഞ മൂന്ന് മേഖലാറാലികളും തെളിയിച്ചിരിക്കുന്നത്. ഇനി പുറത്തുപോകുന്നത് കോണ്‍ഗ്രസിലെ മാലിന്യങ്ങള്‍ മാത്രമായിരിക്കും. പിളര്‍പ്പ് ഒരു തരത്തിലും പാര്‍ട്ടിക്ക് ഭീഷണിയല്ല.
കോണ്‍ഗ്രസ് വിട്ടുവരുന്നവരുമായി യോജിക്കുമെന്ന പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്റെ പ്രസ്താവന അവസരവാദപരമാണ്. അച്യുതാനന്ദന്‍ പറഞ്ഞ് പാര്‍ട്ടി നയമാണോ എന്ന് വ്യക്തമാക്കണം. ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ മറിച്ചിടാന്‍ വേണ്ടി മാത്രമാണോ ഐ ഗ്രൂപ്പിനെ ക്ഷണിക്കുന്നതെന്ന് ജോസ് ചോദിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സജീവമായി രംഗത്തിറക്കുമെന്നും ഇനിയും അവരെ പറഞ്ഞു പറ്റിക്കാന്‍ കെ. മുരളീധരനു കഴിയില്ലെന്നും ജോസ് പറഞ്ഞു.












Click it and Unblock the Notifications