ബിഎഡ് കോഴ്സിന് ഈ വര്‍ഷം പ്രവേശനപരീക്ഷയില്ല
തിരുവനന്തപുരം: ബിഎഡ് കോഴ്സിനുള്ള പ്രവേശനപരീക്ഷ ഈ വര്‍ഷം നടത്തില്ല. ബിഎഡ് കോളജ് മാനേജ്മെന്റ് അസോസിയേഷനുമായി വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ ഏപ്രില്‍ 20 ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.
എയ്ഡഡ് കോളജുകളുള്‍പ്പെടെ എല്ലാ മെറിറ്റ് സീറ്റുകളിലേക്കും സര്‍ക്കാര്‍ തന്നെ നേരിട്ട് പ്രവേശനം നടത്തും. യോഗ്യതാ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എല്‍ബിഎസ് വഴി നടത്തുന്ന കേന്ദ്രീകൃത മൂല്യനിര്‍ണയം വഴിയാണ് പ്രവേശനം നടത്തുക.
ബിഎഡ് ക്ലാസുകള്‍ ഈ വര്‍ഷം ജൂണ്‍ ഒന്നിന് ആരംഭിച്ചാല്‍ മാത്രമെ 210 അധ്യയന ദിവസങ്ങള്‍ കിട്ടുകളുള്ളൂ. മുഴുവന്‍ അധ്യയന ദിവസങ്ങളും ലഭിച്ചില്ലെങ്കില്‍ അഫിലിയേഷന്‍ നഷ്ടപ്പെടും. അത് കോടതിയലക്ഷ്യവുമാകും. ഇനിയുള്ള ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രവേശനപരീക്ഷ നടത്തി വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള സമയ പരിമിതി മൂലമാണ് ഈ വര്‍ഷം പ്രവേശനപരീക്ഷ നടത്തേണ്ടതില്ലെന്ന തീരുമാനമെടുത്തത്.












Click it and Unblock the Notifications