Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ 330പേര്‍ പ്രവേശന പരീക്ഷ എഴുതുന്നു

തിരുവനന്തപുരം: ഗള്‍ഫ് നാടുകളിലെ 330 വിദ്യാര്‍ഥികള്‍ ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയെഴുതുന്നു. കേരളസര്‍ക്കാര്‍ ദുബായില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 147 പരീക്ഷാസെന്ററിലായാണ് ഇവര്‍ പരീക്ഷയെഴുതുന്നത്. ഏപ്രില്‍ 25 മുതല്‍ 29 വരെയാണ് പ്രവേശനപരീക്ഷ.

കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തിലാണ് ദുബായില്‍ പ്രവേശന പരീക്ഷാ കേന്ദ്രം ആരംഭിച്ചത്. അന്ന് 291 കുട്ടികളാണ് പരീക്ഷയെഴുതിയത്. കേരളത്തിനു പുറമെ ദില്ലിയിലും ദുബായിലും മാത്രമാണ് ഇപ്പോള്‍ പ്രവേശനപരീക്ഷക്ക് സെന്ററുള്ളത്.

പരീക്ഷയെഴുതുന്ന 330 പേരില്‍ 255 പേരും എഞ്ചിനീയറിംഗാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 182 പേര്‍ മെഡിക്കല്‍ പ്രവേശനപരീക്ഷയും 35 പേര്‍ ആര്‍കിടെക്ചര്‍ പരീക്ഷയുമെഴുതുന്നുണ്ട്.

ഇത്തവണ പ്രവേശനപരീക്ഷയെഴുതുന്ന ആകെ കുട്ടികളുടെ എണ്ണം 70015 ആണ്. ഇവരില്‍ 55,652 പേര്‍ എഞ്ചിനീയറിംഗ് കോഴ്സിലേക്കും 54,236 പേര്‍ മെഡിക്കല്‍ കോഴ്സിലേക്കുമാണ് പരീക്ഷയെഴുതുന്നത്. 2295 പേര്‍ ആര്‍കിടെക്ചര്‍ പരീക്ഷയെഴുതുന്നുണ്ട്. ഇതാദ്യമായാണ് ആര്‍കിടെക്ചര്‍ കോഴ്സിലേക്ക് പ്രത്യേക പ്രവേശനപരീക്ഷ നടത്തുന്നത്.

എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തില്‍ കര്‍ശനമായ നടപടികളാണ് പരീക്ഷയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. ഒരുമുതിര്‍ന്ന ഐഎഎസ് ഓഫീസറുടെ നേതൃത്വത്തില്‍ ഏഴംഗസംഘത്തെ പരീക്ഷയുടെ മേല്‍നോട്ടത്തിനായി നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ പോലെ ഉത്തരക്കടലാസിന്റെ കോപ്പി വിദ്യാര്‍ത്ഥികള്‍ക്കു നല്‍കും. ശരിയായ ഉത്തരസൂചിക പരീക്ഷയുടെ പിറ്റേന്ന് പ്രസിദ്ധീകരിക്കും. പ്രവേശനപരീക്ഷയെഴുതുന്നവര്‍ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ അയച്ചു കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+