കോവളം കൊട്ടാരം: നിയമനിര്‍മാണം നടത്തും
തിരുവനന്തപുരം: കോവളം കൊട്ടാരം ഏറ്റെടുക്കുന്നതിന് നിയമനിര്‍മാണം നടത്താന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു. നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.
സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ വിധിക്കു കൂടി വിധേയമായിട്ടായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുന്നത്.
കരട് നിയമത്തിന് രൂപം നല്‍കാന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ഉപസമിതി ചര്‍ച്ച ചെയ്തു.
നിയമസഭ സമ്മേളിക്കാത്ത സാഹചര്യത്തില്‍ ആദ്യം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചേക്കും. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് മന്ത്രിസഭായോഗമാണ്.












Click it and Unblock the Notifications