Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശയം വ്യക്തമല്ലാത്ത ചോദ്യങ്ങള്‍ക്ക് മാര്‍ക്ക്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റ് മൂലം ആശയം വ്യക്തമാകാത്ത ചോദ്യങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു.

അക്ഷരത്തെറ്റുണ്ടെങ്കിലും ആശയം വ്യക്തമായ ചോദ്യങ്ങള്‍ക്ക് ഇങ്ങനെ മാര്‍ക്ക് നല്‍കില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അജിത്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയവരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ആശയം വ്യക്തമല്ലാത്ത ചോദ്യങ്ങളേതൊക്കെയാണെന്ന് ഏപ്രില്‍ 22 വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന സ്കീം റെഫനലൈസേഷന്‍ ക്യാമ്പുകളില്‍ അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

ചോദ്യക്കടലാസ് ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റിവച്ച എസ്എസ്എസ്ല്‍സി പരീക്ഷ വീണ്ടും നടത്തിയപ്പോള്‍ പല വിഷയങ്ങളിലെയും ചോദ്യപേപ്പറുകളില്‍ ഗുരുതരമായ അക്ഷരത്തെറ്റുകള്‍ ഉണ്ടായിരുന്നു. ഇംഗ്ലീഷ് ചോദ്യപേപ്പറുകളിലെ ചോദ്യത്തിന്റെ മലയാളത്തിലെ തര്‍ജമയില്‍ തെറ്റ് വന്നതുള്‍പ്പെടെയുള്ള അബദ്ധങ്ങളും സംഭവിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+