കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യചോര്‍ച്ച: പ്രസ്സുടമ അറസ്റിലായേക്കും

  • By Staff
Google Oneindia Malayalam News

ചെന്നൈ: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ചോദ്യപേപ്പര്‍ അച്ചടിച്ച ചെന്നൈയിലെ വിശ്വനാഥന്‍ പ്രസ് ഉടമ വി. സുബ്രഹ്മണ്യത്തെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ് ചെയ്തേക്കും.

കൂടുതല്‍ അന്വേഷണത്തിനായി ചെന്നൈയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം സുബ്രഹ്മണ്യത്തെ വിശദമായി ചോദ്യം ചെയ്യും. സുബ്രഹ്മണ്യം നേരത്തെ നല്‍കിയ മൊഴിയില്‍ നിന്നു വിരുദ്ധമായ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സുബ്രഹ്മണ്യത്തെ വീണ്ടും ചോദ്യം ചെയ്യുന്നത്. ഗുബ്രഹ്മണ്യത്തിന്റെ സത്യവാങ്മൂലം കോടതി തള്ളിയിരുന്നു.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഏപ്രില്‍ 20 ബുധനാഴ്ച രാത്രിയാണ് ക്രൈംബ്രാഞ്ച് സംഘം ചെന്നൈയിലെത്തിയത്. ഇപ്പോള്‍ കസ്റഡിയിലുള്ള പ്രസ് ജനറല്‍ മാനേജര്‍ രാജന്‍ ചാക്കോയില്‍ നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുബ്രഹ്മണ്യത്തെ അറസ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നത്. ചോദ്യപേപ്പര്‍ സിന്ധുവിന് എങ്ങനെ ലഭിച്ചുവെന്നത് സംബന്ധിച്ച നിര്‍ണായകമായ വിവരങ്ങളാണ് രാജന്‍ചാക്കോയെ ചോദ്യം ചെയ്തുപ്പോള്‍ ലഭിച്ചത്.

അന്വേഷണം വഴിതെറ്റിക്കാന്‍ വേണ്ടിയാണ് സുബ്രഹ്മണ്യം നേരത്തെ നല്‍കിയ മൊഴിയില്‍ നിന്ന് വിരുദ്ധമായ സത്യവാങ്മൂലം കോടതിയില്‍ നല്‍കാന്‍ ശ്രമിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X