പൂരം വെടിക്കെട്ട് ഇന്ന്
തൃശൂര്‍: മഴ മൂലം മാറ്റിവച്ച പൂരം വെടിക്കെട്ട് ഏപ്രില്‍ 21 വ്യാഴാഴ്ച നടക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കായിരുന്ന വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഏപ്രില്‍ 20 ബുധനാഴ്ച ഉച്ച തിരിഞ്ഞ് പെയ്ത കനത്ത മഴയെ തുടര്‍ന്ന് കതിന സ്ഥാപിക്കേണ്ട കുഴികളിലും മറ്റും വെള്ളം നിറഞ്ഞതുകൊണ്ടാണ് വെടിക്കെട്ട് മാറ്റിയത്.
മഴയെ തുടര്‍ന്ന കുടമാറ്റവും തടസപ്പെട്ടു. കുടമാറ്റം തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍ തുടങ്ങിയെ മഴ കാരണം ഇത് പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
പൂരത്തോടനുബന്ധിച്ച് നടുവിലാലില്‍ സ്ഥാപിച്ചിരുന്ന പൂരപ്പന്തല്‍ തകര്‍ന്ന് അഞ്ചുപേര്‍ക്ക് നിസാര പരിക്കേറ്റു. ഇടിമിന്നലിനെ തുടര്‍ന്ന് നഗരത്തിലാകെ വൈദ്യുതബന്ധം വിഛേദിക്കപ്പെട്ടതും പൂരാഘോഷത്തിന് തടസമായി.
ചരിത്രത്തില്‍ ഇതാദ്യമായാണ് മഴ മൂലം തൃശൂര്‍ പൂരം തടസപ്പെടുന്നത്.












Click it and Unblock the Notifications