കരുണാകരന്‍: തീരുമാനം പിന്നീടെന്ന് വെളിയം
തിരുവനന്തപുരം: കരുണാകരന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയ ശേഷം അദ്ദേഹവുമായി സഹകരിക്കുന്ന കാര്യത്തെ കുറിച്ച് പിന്നീട് ആലോചിക്കാമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി വെളിയം ഭാര്‍ഗവന്‍.
ഇപ്പോഴും കരുണാകരന്‍ കോണ്‍ഗ്രസില്‍ തന്നെയാണ്. പല രീതിയിലുമുള്ള വിലപേശലുകളാണ് അവരിപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ പോലും രണ്ടുമൂന്നു മാസം കഴിഞ്ഞ് കോണ്‍ഗ്രസുമായി അനുരഞ്ജനം ഉണ്ടാകുമോയെന്നതിനെ കുറിച്ച് പറയാനാവില്ല. ഇതെല്ലാം അവരുടെ സ്ഥിരം പരിപാടിയാണ്.
കരുണാകരനെ വി.എസ് അച്യുതാനന്ദന്‍ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തിട്ടില്ലെന്നും വെളിയം പറഞ്ഞു.












Click it and Unblock the Notifications