Get Updates
Get notified of breaking news, exclusive insights, and must-see stories!

പാമോയില്‍ കേസ് പിന്‍വലിക്കില്ല: വി.എസ്

പാലക്കാട്: കെ. കരുണാകരനെതിരെയുള്ള പാമോയില്‍ കേസ് പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന് പ്രതിപക്ഷനേതാവ് വി. എസ് അച്യുതാനന്ദന്‍. കരുണാകരനെ എല്‍ഡിഎഫിലേക്ക് ക്ഷണിക്കുന്നതിനു മുമ്പ് പാമോയില്‍ കേസില്‍ വി. എസ് നല്‍കിയിട്ടുള്ള ഹര്‍ജി പിന്‍വലിക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേസ് പിന്‍വലിക്കാതെ കരുണാകരനെ എല്‍ഡിഎഫില്‍ ചേര്‍ക്കുന്നത് ധാര്‍മികതയല്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം. പെണ്‍വാണിഭക്കേസുകള്‍ പെരുകുമ്പോഴും വിഷയലമ്പടന്മാര്‍ വിലസുമ്പോഴും നടപടികളൊന്നും കൈക്കൊള്ളാതിരിക്കുന്ന ഉമ്മന്‍ചാണ്ടിയാണ് ധാര്‍മികതയെക്കുറിച്ചു പ്രസംഗിക്കുന്നത്. കരുണാകരന്റെ പുതിയ പാര്‍ട്ടി പ്രശ്നമല്ലെന്ന് പറയുമ്പോഴും മുഖ്യമന്ത്രിയുടെ മുഖത്ത് ബേജാര്‍ കാണാം.

കരുണാകരനെ എല്‍ഡിഎഫില്‍ ചേര്‍ക്കുന്ന കാര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനിക്കും. ഇക്കാര്യത്തില്‍ പാലൊളി മുഹമ്മദ് കുട്ടി അഭിപ്രായപ്രകടനം നടത്തിയെന്നു കരുതുന്നില്ല.

എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് നിയമസഭാസമിതി പോലൊരു സ്വതന്ത്രഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. വിദ്യാഭ്യാസമന്ത്രി മുഹമ്മദ് ബഷീറിനും മുന്‍മന്ത്രി സൂപ്പിക്കും ചോര്‍ച്ചയില്‍ പങ്കുണ്ട്. ഇവരുടെ പങ്ക് അന്വേഷിക്കണമെങ്കില്‍ വിജിലന്‍സ് പോര. ഇതോടൊപ്പം ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് പൈപ്പ് വാങ്ങിയതും വൈദ്യുതി പോസ്റുകള്‍ അനാവശ്യമായി വാങ്ങിയതും അന്വേഷിക്കണമെന്നും വി. എസ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+