കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ടൈഗ്രീസില്‍ നിന്ന് 55 ജഡങ്ങള്‍ കണ്ടെടുത്തു
ബാഗ്ദാദ്: ഇറാക്കിലെ തീവ്രവാദികള്‍ വധിച്ച 55 പേരുടെ മൃതദേഹങ്ങള്‍ ടൈഗ്രീസ് നദിയില്‍ നിന്നും കണ്ടെടുത്തു.
ഇവരെ കൊന്നതിന് ശേഷം നദിയിലേക്കെറിയുകയായിരുന്നുവെന്ന് ഇറാക്ക് പ്രസിഡന്റ് ജലാല്‍ തലബാനി പറഞ്ഞു. ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്നും ആരാണ് കൊല നടത്തിയതെന്നും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞയാഴ്ച തീവ്രവാദികള്‍ ബന്ദികളാക്കിയ ഷിയാകളുടെ മൃതദേഹങ്ങളാണ് കണ്ടുകിട്ടിയത്.
ഇറാക്കില്‍ അക്രമസംഭവങ്ങള്‍ ഏറിവരികയാണ്. കഴിഞ്ഞ ദിവസം 19 ഇറാക്കി സൈനികരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ഒരു ഫുട്ബോള്‍ കോര്‍ട്ടില്‍ വച്ച് വധിച്ചിരുന്നു. ബാഗ്ദാദില്‍ നിന്നും 40 കിലോമീറ്റര്‍ തെക്കായുള്ള സുവര്യയില് നിന്ന്് 57 മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു.
Story first published: Thursday, April 21, 2005, 5:30 [IST]