അബ്ബി ഗോള്‍ഡ് അവാര്‍ഡ് ടിന്‍ഫോ മൊബൈലിന്
തിരുവനന്തപുരം: പരസ്യരംഗത്തെ മികവിനു നല്‍കി വരുന്ന 2005ലെ അബ്ബി ഗോള്‍ഡ് അവാര്‍ഡ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിന്‍ഫോ മൊബൈല്‍ നേടി. മൊബൈല്‍ ഗെയിം വിപണിയില്‍ വളര്‍ന്നു വരുന്ന സ്ഥാപനമാണ് ടിന്‍ഫോ മൊബൈല്‍.
മഹീന്ദ്ര സ്കോര്‍പിയോയില്‍ സ്ഥാപിച്ച ഡിജിറ്റല്‍ ഇനോവേഷന്‍ എന്ന മൊബൈല്‍ പരസ്യഗെയിമാണ് ടിന്‍ഫോക്ക് ഈ അവാര്‍ഡ് നേടിക്കൊടുത്തത്.
സ്കോര്‍പിയോയുടെ രണ്ടാംവാര്‍ഷികം പ്രമാണിച്ച് കഴിഞ്ഞ വര്‍ഷമാണ് മഹീന്ദ്രയുടെ ഈ വിഭാഗത്തില്‍ പെട്ട വാഹനങ്ങളില്‍ ചലിക്കുന്ന ഈ ഗെയും സ്ഥാപിച്ചത്.
പ്രധാന കാര്‍ ഉപഭോക്താക്കളായ നഗരവാസികളില്‍ മൊബൈല്‍ ഗെയിമിനോടുള്ള താല്‍പര്യം വര്‍ദ്ധിക്കുന്നതു കണക്കിലെടുത്താണ് ഡിജിറ്റല്‍ ഇനോവേഷന്‍ സ്ഥാപിച്ചത്. മഹീന്ദ്രയുടെ ഏജന്‍സിയായ ഇന്റര്‍ഫേസ് കമ്യൂണിക്കേഷന്‍സാണ് ഇതിനുള്ള ആശയം നല്‍കിയത്. ഇത് വികസിപ്പിച്ചെടുത്തത് ടിന്‍ഫോ മൊബൈലാണ്.
വാഹനവിപണിയില്‍ മുന്നിലെത്താന്‍ സ്കോര്‍പിയോയിലുള്ള ഈ മൊബൈല്‍ ഗെയിം സഹായിക്കുമെന്ന് ഇന്‍ഫോ മൊബൈല്‍ സിഇഒ ജയദേവ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications