Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ ശരദ് പവാറിനെ കണ്ടു

ദില്ലി: കെ. കരുണാകരന്‍ നാഷണലിസ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി.) നേതാവും കേന്ദ്ര മന്ത്രിയുമായ ശരദ് പവാറുമായി ചര്‍ച്ച നടത്തി. ഏപ്രില്‍ 22 വെള്ളിയാഴ്ച രാവിലെയായിരുന്നു കൂടികാഴ്ച.

കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന കരുണാകരന്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തിയതിന് ഏറെ പ്രാധാന്യമുണ്ട്. ശരദ് പവാറിന്റെ ദില്ലിയിലെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് കരുണാകരന്‍ ചര്‍ച്ച നടത്തിയത്.

ശരദ് പവാറിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിയ്ക്കും കരുണാകരന്റെ ഭാവി പരിപാടികള്‍. പുതിയ പാര്‍ട്ടി ഉണ്ടാക്കിയാല്‍ ശരദ് പവാറുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാനാണ് ആദ്യം മുതല്‍ തന്നെ കരുണാകരന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ പവാറിന് കരുണാകരനോട് ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്നതിന് കാര്യമായ താല്പര്യമുമുണ്ടായിരുന്നില്ല.

മഹാരാഷ്ടത്തിലല്ലാതെ മറ്റ് സംസ്ഥാനങ്ങളില്‍ പവാറിന് കാര്യമായ പിന്തുണയും താല്പര്യവും ഇല്ലെന്നതാണ് ഇതിന് പ്രധാന കാരണം. മാത്രമല്ല കരുണാകരനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രിസ് മുന്നണിയില്‍ തന്റെ പാര്‍ട്ടിയ്ക്ക് ഇപ്പോള്‍ കിട്ടുന്ന പ്രാധാന്യം കുറയുമോ എന്നും പവാറിന് ശങ്കയുണ്ട്.

പവാറിന്റെ ശങ്കകള്‍ മാറ്റാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കരുണാകരന്‍ നടത്തിയിരുന്നു. ഈ കൂടികാഴ്ചയില്‍ കൂടി പവാറുമായി കൂടുതല്‍ സൗഹാര്‍ദ്ദം സ്ഥാപിയ്ക്കാന്‍ കരുണാകരന് കഴിഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+