Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷമിക്കാന്‍ പഠിച്ചു: ഉമ്മന്‍ചാണ്ടി

ആലുവ: താന്‍ ക്ഷമിക്കാന്‍ പഠിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടി വിഷമുള്ള പാമ്പാണെന്ന കരുണാകരന്റെ പ്രസ്താവനയോടു പ്രതികരിക്കവെയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

കരുണാകരന്‍ തന്നെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങളോടു പ്രതികരിക്കേണ്ടത് ജനങ്ങളാണ്. മുരളീധരന്റെ തുടര്‍ച്ചയായ അച്ചടക്കലംഘനമാണ് നടപടി ക്ഷണിച്ചുവരുത്തിയത്, അല്ലാതെ മുഖ്യമന്ത്രിയായ തനിക്കെതിരെ നടത്തിയ പ്രസ്താവനകളല്ല.

ഒരു നേതാവും പാര്‍ട്ടിക്കതീതനല്ല. രാജ്യസഭാ തെരഞ്ഞെടുപ്പുസമയത്ത് പാര്‍ട്ടി നിര്‍ദേശങ്ങളെ അവഗണിച്ചപ്പോള്‍ത്തന്നെ കരുണാകരനും മുരളീധരനുമെതിരെ നടപടിയെടുക്കാതിരുന്നത് എഐസിസിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ്. ഇതാണ് എഐസിസി നേതാക്കള്‍ക്കെതിരെയും വിമര്‍ശനമുന്നയിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.

മുഖ്യമന്ത്രി വര്‍ഗീയത വളര്‍ത്തുകയാണെന്ന കരുണാകരന്റെ വിമര്‍ശനത്തെക്കുറിച്ച് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ കേരളം പോലൊരു സംസ്ഥാനത്ത് ഇതൊന്നും വിലപ്പോവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+