Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ പാര്‍ട്ടി വിട്ടേക്കുമെന്നു സൂചന

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ പാര്‍ട്ടി വിട്ടേക്കുമെന്നു സൂചന. ഏപ്രില്‍ 21 വ്യാഴാഴ്ച രാത്രി എഐസിസി ട്രഷറര്‍ മോട്ടിലാല്‍ വോറയുമായി നടത്തിയ ചര്‍ച്ചയിലാണ് പാര്‍ട്ടി വിട്ടേക്കുമെന്ന് കരുണാകരന്‍ സൂചന നല്‍കിയത്.

പാര്‍ട്ടി പിളര്‍ത്തി പുതിയ പാര്‍ട്ടിയുണ്ടാക്കണമെന്ന നിലപാടില്‍ നില്‍ക്കുന്ന കെ.മുരളീധരനുമായി സഹകരിച്ച് പാര്‍ട്ടിക്കു ദോഷം ചെയ്യരുതെന്ന് വോറ കരുണാകരനോട് അഭ്യര്‍ത്ഥിച്ചതായി അറിയുന്നു. എന്നാല്‍ മുരളിക്കെതിരെയുള്ള നടപടി പിന്‍വലിക്കാന്‍ ഹൈക്കമാന്റ് തയ്യാറാകാത്ത സാഹചര്യത്തില്‍ ഈ ചര്‍ച്ച ഫലം കണ്ടേക്കില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ കണക്കുകൂട്ടല്‍.

മുരളീധരനെതിരായ നടപടി പിന്‍വലിച്ച് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചാല്‍ സംഘടനാതെരഞ്ഞെടുപ്പുമായി സഹകരിക്കാമെന്ന് കരുണാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഐക്യത്തിന്റെ പേരില്‍ ഇനിയൊരു വിട്ടുവീഴ്ചക്ക് ഹൈക്കമാന്റ് തയ്യാറാകാനുള്ള സാധ്യത കുറവാണ്. ഇത്രയും നാളത്തെ കാത്തിരിപ്പിനു ശേഷം കൈക്കൊണ്ട അച്ചടക്കനടപടി പിന്‍വലിക്കുകയെന്നത് ഹൈക്കമാന്റിനെ സംബന്ധിച്ചിടത്തോളം തോറ്റുകൊടുക്കലാകും.

കരുണാകരനുമായി സൗഹൃദബന്ധമുള്ള മുതിര്‍ന്ന നേതാക്കളിലൊരാളാണ് മോട്ടിലാല്‍ വോറ. ഇതു കൂടാതെ ഗുലാം നബി ആസാദ്, പ്രണബ് മുഖര്‍ജി എന്നിവരും കരുണാകരനുമായി അടുപ്പമുള്ളവരാണ്. കരുണാകരനെതിരെ അച്ചടക്കനടപടിയെടുക്കാന്‍ സംസ്ഥാനത്തു നിന്ന് സമ്മര്‍ദം വന്നപ്പോഴും മുതിര്‍ന്ന നേതാവെന്ന നിലക്ക് അദ്ദേഹത്തിനെതിരെ നടപടിയെടുക്കരുതെന്ന് വാദിച്ചതും ഇവരാണ്.

എന്നാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമോയെന്നതു സംബന്ധിച്ച് വ്യക്തമായ മറുപടി പറയാന്‍ കരുണാകരന്‍ തയ്യാറായില്ല.

ഏപ്രില്‍ 22 വെള്ളിയാഴ്ച അദ്ദേഹം കേരളത്തിലേക്കു തിരിച്ചുപോരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+