എല്‍ഡിഎഫുമായി സീറ്റുധാരണയുണ്ടാക്കും: മുരളീധരന്‍
പാലക്കാട്: വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി ധാരണയുണ്ടാക്കുമെന്ന് കെ.മുരളീധരന്‍. പാലക്കാട് ഐ ഗ്രൂപ്പ് യോഗത്തിനെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോടു സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
പിണറായി വിജയനുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ശരിയല്ല. ഇപ്പോള്‍ മറ്റു നേതാക്കളുമായി ചര്‍ച്ച നടത്താനല്ലാ, പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്.
സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയാന്തരീക്ഷവും പാമോയില്‍ കേസും കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ല. പ്രതിപക്ഷത്തിരുന്നപ്പോള്‍ എല്‍ഡിഎഫുകാര്‍ അവര്‍ക്കു കിട്ടിയ അവസരം വിനിയോഗിച്ചെന്നേയുള്ളൂ. പാമോയില്‍ കേസ് സൃഷ്ടിച്ചതില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുളള നേതാക്കള്‍ക്ക് വലിയ പങ്കുണ്ട്.
മെയ് ഒന്നിനു മുന്‍പ് അനുരഞ്ജനമുണ്ടാകുമെന്ന പ്രതീക്ഷ തനിക്കില്ല. അനുരഞ്ജനങ്ങള്‍ തനിക്ക് ദോഷം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. മെയ് ഒന്നിനു ശേഷം കോണ്‍ഗ്രസ് സംസ്കാരമൂന്നിയുള്ള പുതിയ പ്രസ്ഥാനമുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications