Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനെ രക്ഷിക്കാനുള്ള വെളുത്തപുക മെയ് ഒന്നിന്: മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനെ രക്ഷിക്കാനുളള വെളുത്ത പുക തൃശൂരില്‍ മെയ് ഒന്നിനുണ്ടാകുമെന്ന് കെ.മുരളീധരന്‍. ഇപ്പോള്‍ കോണ്‍ഗ്രസ് തകര്‍ക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമങ്ങളുടെ കറുത്ത പുകയാണ് വരുന്നത്.മെയ് ഒന്നിനു ശേഷം എല്‍ഡിഎഫുമായി സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐ ഗ്രൂപ്പിന്റെ നീക്കങ്ങളെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് മെയ് ഒന്നോടെ തീരും. പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ഇപ്പോള്‍ ആരുമായും സഖ്യമുണ്ടാക്കിയിട്ടില്ല. പ്രവര്‍ത്തകരുടെ വികാരം മാനിച്ചുകൊണ്ടുള്ള ഒരു തീരുമാനമായിരിക്കും മെയ് ഒന്നിനു ശേഷമുണ്ടാകുക.

കോഴിക്കോടു നടന്ന റാലിയില്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് ശരദ് പവാറിനെ വിമര്‍ശിച്ചതു ശരിയായില്ല. പവാര്‍ കൈനൊടിച്ചാല്‍ ദേശ്മുഖിന്റെ മുഖ്യമന്ത്രിസ്ഥാനം തെറിക്കും. മാര്‍ഗരറ്റ് ആല്‍വയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവര്‍ പോയി വരാത്ത സ്ഥലമില്ല. അഭിപ്രായങ്ങള്‍ പറഞ്ഞ് ആളുകളെ കൂടുതല്‍ വെറുപ്പിക്കാതെ ഇറങ്ങിപ്പോകുമ്പോള്‍ മാന്യമായി പോകുകയാണ് ഇത്തരം നേതാക്കള്‍ ചെയ്യേണ്ടത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കാതെ ഇനി അനുരഞ്ജനമില്ല. കരുണാകരന്‍ ദില്ലിക്കു പോയത് പാര്‍ലമെന്റ് സമ്മേളത്തില്‍ പങ്കെടുക്കാനാണെന്നും മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+