Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്നോക്കസമുദായങ്ങളിലും സംവരണം വേണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം: മുന്നോക്കസമുദായങ്ങളിലെ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കര്‍ സര്‍വീസില്‍ സംവരണം നല്‍കണമെന്ന് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കെപിസിസി ഉപസമിതി ശുപാര്‍ശ ചെയ്തു. പിന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന കമ്മീഷന്‍ റിപ്പോര്‍ട്ടും ഉപസമിതി ശരിവച്ചിട്ടുണ്ട്.

നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സ്പെഷല്‍ റിക്രൂട്ട്മെന്റിനെപ്പറ്റി ഒന്നും പറയുന്നില്ലെന്നും ഉപസമിതിയുടെ പഠനറിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. സ്പെഷല്‍ റിക്രൂട്ട്മെന്റ് അനുവദിച്ചാലും അത് മറ്റു ജീവനക്കാരുടെ പ്രൊമോഷനെ ബാധിക്കാതെ നോക്കണം. സ്പെഷല്‍ റിക്രൂട്ട്മെന്റ് നടപ്പാക്കിയാല്‍ അതോടൊപ്പം മുന്നോക്കവിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്കും സംവരണം ഉറപ്പാക്കണമെന്നും ഉപസമിതി ശുപാര്‍ശ ചെയ്യുന്നു.

മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷനായ കെപിസിസി ഉപസമിതിയില്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, മന്ത്രിമാരായ അടൂര്‍ പ്രകാശ്, എന്‍. ശക്തന്‍, മുന്‍മന്ത്രി പ്രൊഫസര്‍ കെ.വി തോമസ് തുടങ്ങിയവര്‍ അംഗങ്ങളാണ്.

സ്പെഷല്‍ റിക്രൂട്ട്മെന്റ് നടത്തണമെന്ന ലീഗ് ആവശ്യത്തിന്റെ വെളിച്ചത്തില്‍ ഉപസമിതിയുടെ റിപ്പോര്‍ട്ടിന് ഏറെ പ്രാധാന്യമുണ്ട്. മന്ത്രിസഭംഗങ്ങള്‍ കൂടി അംഗങ്ങളായിരുന്ന ഈ റിപ്പോര്‍ട്ടനുസരിച്ചായിരിക്കും കോണ്‍ഗ്രസ് ഇനി നീങ്ങുക. എല്ലാ സമുദായത്തില്‍ പെട്ടവരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് ഉപസമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്പെഷല്‍ റിക്രൂട്ട്മെന്റ് നടപ്പാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുമില്ല. മാത്രമല്ല, എന്‍എസ്എസ് അടക്കമുള്ള സമുദായസംഘടനകള്‍ സ്പെഷല്‍ റിക്രൂട്ട്മെന്റിനോട് കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചിരിക്കുന്നതും. ഇത്തരമൊരു സാഹചര്യത്തില്‍ പിന്നോക്കസമുദായക്കാര്‍ക്ക് സംവരണം എന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയാകാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+