കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചായത്ത് തെരഞ്ഞെടുപ്പ് സെപ്റ്റംബറില്‍

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: പഞ്ചായത്ത്-മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുകള്‍ മുന്‍നിശ്ചയപ്രകാരം സെപ്റ്റംബര്‍ ആദ്യവാരത്തില്‍ തന്നെ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ എന്‍.മോഹന്‍ദാസ് പറഞ്ഞു. തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വാര്‍ഡ് വിഭജനം ജൂണ്‍ 30ടു കൂടി പൂര്‍ത്തിയാകും. ഇതിനായുള്ള പാര്‍ട്ടികളുടെയും വ്യക്തികളുടെയും നിര്‍ദേശം ജില്ലാ കളക്ടര്‍മാരുടെ പക്കല്‍ മെയ് മാസത്തില്‍ സമര്‍പ്പിക്കണം.

തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍മാരുടെ പട്ടികയും മറ്റു ലിസ്റുകളും ജൂണില്‍ തയ്യാറാകും.

മുവര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ പഞ്ചായത്ത സെക്രട്ടറിമാരെ തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫീസര്‍മാരാക്കും. ഇതിനായി പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് പരിശീലനം നല്‍കി വരികയാണ്.കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുള്ള പ്രവേശനം ഏപ്രില്‍ 22 വെള്ളിയാഴ്ച തുടങ്ങും.

പഞ്ചായത്ത് പ്രസിഡന്റുമാരെ നേരിട്ടു തെരഞ്ഞെടുക്കാനാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്.

ഇപ്പോള്‍ സംസ്ഥാനത്താകെ 978 പഞ്ചായത്തുകളാണുള്ളത്. വാര്‍ഡ് വിഭജനത്തിനു ശേഷം പുതിയ 1200 വാര്‍ഡുകള്‍ കൂടി നിലവില്‍ വരും. ഓരോ പഞ്ചായത്തിലും ഇപ്പോഴുള്ള 20 വാര്‍ഡിന്റെ സ്ഥാനത്ത് 22 വാര്‍ഡുകളുണ്ടാകും. ഓരോ പഞ്ചായത്തിലും ഉണ്ടായിരിക്കേണ്ട് കുറഞ്ഞ വാര്‍ഡുകളുടെ എണ്ണം 10ല്‍ നിന്നും 12ആകുമെന്നും മോഹന്‍ദാസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X