ചോദ്യപേപ്പര്‍:പ്രസ് ജീവനക്കാരന്‍ അറസ്റില്‍
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യക്കടലാസ് ചോര്‍ന്നസംഭവത്തില്‍ ഒരാളെക്കൂട ിഅറസ്റ് ചെയ്തു. ചെന്നൈ വിശ്വനാഥന്‍ പ്രിന്റേഴ്സിലെ താല്‍ക്കാലികജീവനക്കാരനായസുരേഷിനെയാണ് ക്രൈംബ്രാഞ്ച് സംഘംഅറസ്റ് ചെയ്തത്. പ്രസില്‍നിന്ന് ചോദ്യക്കടലാസ് എടുത്ത് രണ്ടാംപ്രതി സിന്ധുവിന് നല്‍കിയത് സുരേഷാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ് .
ഈ കേസില്‍ നേരത്തെ അറസ്റിലായ സിന്ധുവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് സുരേഷ്. പ്രസില്‍ നിന്നും ഏഴു പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയെടുത്ത് സിന്ധുവിന് നല്‍കിയതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ചോദ്യപേപ്പറുകള്‍ മുറിച്ച് കെട്ടാക്കുന്നതിനിടയിലാണ് ഇവ എടുത്തതെന്നും പാന്റ്സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചാണ് പേപ്പര്‍ പ്രസില്‍ നിന്നും പുറത്തു കടത്തിയതെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. പണത്തിനു വേണ്ടിയല്ലാ, സിന്ധുവിന്റെ കുടുംബത്തോടുള്ള കടപ്പാടു മൂലമാണ് പേപ്പര്‍ ഇയാള്‍ സിന്ധുവിനെത്തിച്ചു കൊടുത്തത്. സിന്ധുവിന്റെ ഭര്‍ത്തൃമാതാവ് ഡോ.ചിത്രയാണ് സുരേഷിന്റെ ഭാര്യ നാഗഭിക്ഷാവതിയെ വളര്‍ത്തിയതും വിവാഹം ചെയ്തു കൊടുത്തതും. സിന്ധുവിന്റെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്ന സുരേഷിനോട് സിന്ധു ഉത്തരക്കടലാസ് ചോര്‍ത്തിക്കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യം വിസമ്മതിച്ചെങ്കിലും കടപ്പാടോര്‍ത്താണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു.
ജയിലിലായിരുന്ന സിന്ധുവിനെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് സുരേഷിനെക്കുറിച്ചുള്ള സൂചന പൊലീസിനു ലഭിച്ചത്.












Click it and Unblock the Notifications